കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ

ലോകം മുഴുവൻ കോവിഡ്മഹാമാരിയിൽ വിറങ്ങലി്ചു നിൽക്കുമ്പോൾ ഈ ദുരിതകാലത്തെ ഒരു പുതിയ സസ്യത്തിന്റെ നാമകരണത്തിലൂടെ അടയാളപ്പെടുത്തയിരിക്കുകയാണ് ഗവേഷകർ. തുരുത്തിക്കാട് ബി എ എം കോളജിലെ ബോട്ടണി അധ്യാപകരായ ഡോ. അനൂപ് ബാലൻ, ഡോ.എ. ജെ. റോബി, കേരള വനം ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്‍‍ഞനായിരുന്ന ഡോ. എൻ ശശിധരൻ എന്നിവരടങ്ങിയ ഗവേഷക സംഘം കോട്ടയം വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യത്തിന് അർഗോസ്റ്റെമ്മ ക്വാറന്റീന (Argostemma quarantena) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ശാസ്ത്രജ്ഞരും, കലാകാരന്മാരും ആരോഗ്യപ്രവർത്തകരുൾപ്പെടെ കഴിഞ്ഞഒരു വർഷത്തിനിടയിൽ കോവിഡ്ബാധിച്ചു മരണപ്പെട്ട അനേകലക്ഷം മനുഷ്യരുടെ സ്മരണസ്മയ്ക്കു മുമ്പിലുള്ള സമർപ്പണമാണ് ഈ പുതിയ സസ്യം