റവ. ഡോ. ടി. സി. ജോർജ് സ്മാരക പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

മല്ലപ്പള്ളി തുരുതിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് സ്ഥാപകൻ റവ. ഡോ. ടി. സി. ജോർജിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. കേരളത്തിൽ ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. 25,000/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ കൺവീനർ, റവ. ഡോ. ടി. സി. ജോർജ് സ്മാരക പുരസ്കാരം, ബി.എ. എം. കോളേജ് തുരുത്തിക്കാട്, മല്ലപ്പള്ളി – 689597 എന്ന വിലാസത്തിൽ ജനുവരി 31 ന് മുമ്പ് ലഭിച്ചിരിക്കണം. ഫോൺ – 0469 2682241