സ്വച്ഛതാ ഹി സേവ ശുചീകരണ യജ്ഞം
തുരുത്തിക്കാട് ബി.എ. എം. കോളേജിലെ എൻ.എസ്സ് എസ്സ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ‘ശുചിത്വ ഭാരതം’ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ ശുചീകരണ യജ്ഞം നടത്തി. തുടർന്ന് ശുചീകരണ സന്ദേശ റാലിയും നടത്തുക ഉണ്ടായി. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വിദ്യാമോൾ എസ്സ്. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനീഷ്കുമാർ ജി.എസ്സ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ. ശ്രീരേഷ് ഡി., ഡോ. എബി ജോസഫ് ഇടിക്കുള, ഡോ. ആൻഡ്രൂസ് തോമസ്, ശ്രീ. ബിജു തോമസ്, ജോസ് ഇടിക്കുള, ആദിത്യൻ എസ്സ്. എന്നിവർ പ്രസംഗിച്ചു